Newsperseconds.com

ഡെലിഗേറ്റുകളെ അതിശയിപ്പിച്ച് ഹഡില്‍ ഗ്ലോബല്‍ എക്സ്പോ; അത്ഭുതപ്പെടുത്തി ഐ ഹബ് റോബോട്ടിക്സിന്റെ ഹ്യൂമനോയിഡ് റോബോട്ടുകള്‍

Untitled 1

നൂതനമായ ആശയങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ സമാപിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം.) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായാണ് എക്‌സ്‌പോ സംഘടിപ്പിച്ചത്. ഹഡില്‍ ഗ്ലോബലിലേക്ക് ഡെലിഗേറ്റുകളെ സ്വാഗതം ചെയ്തത് ഐ ഹബ് റോബോട്ടിക്സിന്റെ ഹ്യൂമനോയിഡ് റോബോട്ടുകളാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിസിച്ചെടുത്ത ഉല്‍പ്പന്നങ്ങളും ആശയങ്ങളുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയില്‍ അവതരിപ്പിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്), വെര്‍ച്വല്‍ റിയാലിറ്റി, മെഷീന്‍ ലേണിംഗ്, ഇ-ഗവേര്‍ണന്‍സ്, എഡ്യൂടെക്, ബ്ലോക്ക്ചെയിന്‍, ഹെല്‍ത്ത്ടെക്, ലൈഫ് സയന്‍സസ്, കൃഷി, ആരോഗ്യം, മാലിന്യസംസ്‌ക്കരണം, ഊര്‍ജം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചുള്ള സ്റ്റാളുകള്‍ ഡെലിഗേറ്റുകള്‍ക്ക് കൗതുകക്കാഴ്ച്ചകളൊരുക്കി.

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചാന്ദ്രയാന്‍, ഗഗന്‍യാന്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട സ്റ്റാള്‍, ജെന്റോബോട്ടിക്‌സിന്റെ ബാന്‍ഡിക്കൂട്ട് റോബോട്ടുകള്‍, മറ്റ് കമ്പനികളുടെ റോബോട്ടിക് മോഡലുകള്‍, യുവസംരംഭകര്‍ വികസിപ്പിച്ച കൃഷി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഡ്രോണുകള്‍ തുടങ്ങിയവ ഏറെ കൗതുകമുണര്‍ത്തുന്ന കാഴ്ചകളായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയുടെയും സംയുക്ത സംരംഭമായ വിമണ്‍ റിസര്‍ച്ച് ആന്റ് ഇന്നോവേഷനന്‍ പ്രൊജക്റ്റിന്റെ ഭാഗമായി ഹഡില്‍ ഗ്ലോബല്‍ എക്സ്പോയില്‍ ഒരുക്കിയ സ്റ്റാളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

Share this Article

Leave a Comment