ചുട്ടുപൊള്ളുന്ന വേനലില്‍ ഇന്ന് റമദാന് ഒന്ന്. ദിനംപ്രതി ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നോമ്പ് വളരെ പ്രയാസപ്പെട്ടതായിരിക്കും. റമദാനില്‍ നോമ്പ് അനുഷ്ഠിക്കുന്നവരുടെ ആരോഗ്യസംരക്ഷണത്തിന് ലോകാരോഗ്യസംഘടന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഇത്തവണത്തെ നോമ്പ് 13 മണിക്കൂര്‍ ദീര്‍ഘം ഉള്ളതിനാല്‍ പൂര്‍ണ്ണ ആരോഗ്യവന്മാര് മാത്രം നോമ്പ് അനുഷ്ഠിക്കുന്നതാകും നല്ലത്. ഒപ്പം ചെറിയ കുഞ്ഞുങ്ങള്‍ നോമ്പ് എടുക്കുന്നത് പരമാവധി നോമ്പ് എടുക്കാതിരിക്കുക. നോമ്പുകാര്‍ സമീകൃതമായ ഭക്ഷണം ഉറപ്പുവരുത്തണം. നോമ്പ് തുറക്കാന്‍ സമയം ഒരു കാരണവശാലും ഫ്രിഡ്ജില്‍ വെച്ചുള്ള തണുത്ത പാനീയങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത് ദിവസവും മുഴുവന്‍ വരണ്ടു കിടക്കുന്ന നിങ്ങളുടെ വൃക്കകളെ സാരമായി ബാധിക്കും.
ഭക്ഷണത്തില്‍ എണ്ണ പലഹാരങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക. മത്സ്യങ്ങളില്‍ അയില, കുടുത എന്നിങ്ങനെ വലിയ മീനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. നോമ്പ് തുറന്ന ശേഷം ആവശ്യമായ അളവില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നോമ്പുകാലത്ത് കുറയ്ക്കുക.
പച്ചക്കറികളും, കുക്കുംബര്‍, ഷമാം, പൊട്ട് വെള്ളരി, മഞ്ഞ വെളരി എന്നിവ കൂടുതലും ശരീരത്തില്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍ക്ക് മുന്‍തൂക്കം നല്‍കുക. ചെറുചൂടില്‍ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് നല്ലതാണ്. ചെറുപയര്‍, ഉഴുന്ന,് കടല വര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
തണ്ണിമത്തന്, പപ്പായ, എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഫ്രൂട്ട്സുകള്‍ ഈ മാസങ്ങളില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുക. ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള ഭക്ഷണങ്ങള്‍ പരമാവധി കുറക്കുക. അഥവാ കഴിക്കുകയാണെങ്കില്‍ നോമ്പ് തുറന്നതിനു ശേഷം നാലുമണിക്കൂറെങ്കിലും പിന്നിടുക. പൊറാട്ട പോലുള്ള ഹെവി ഭക്ഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കി അരിഭക്ഷണങ്ങള്ക്ക് മുന്‍തൂക്കം കൊടുക്കുക. എണ്ണയില്‍ വരുത്ത പലഹാരങ്ങളും ഭക്ഷണങ്ങളും തീര്‍ത്തും ഒഴിവാക്കുക. പുകവലിയില്‍ നിന്നും തീര്‍ത്തും മാറിനില്‍ക്കണമെന്നും ഡബ്ല്യൂഎച്ച്ഒയുടെ അറിയിപ്പില്‍ പറയുന്നു.