Newsperseconds.com

മഴ തുടങ്ങിയപ്പോള്‍ ഈച്ച ശല്യക്കാരന്‍ ആയോ? എങ്കില്‍ ഈ വിദ്യ പരീക്ഷിച്ചു നോക്കൂ..

Capture

കൊടും ചൂടില്‍ ഒരുപാട് ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചുമാണ് അവസാനം മഴ എത്തിയത്. എന്നാല്‍ അടുപ്പിച്ച് നാല് ദിവസം മഴ പെയ്തതോടെ എല്ലായിടത്തും വീടുകളില്‍ ഈച്ചശല്യം. അടുക്കളയിലും മുറികളിലും മേശപ്പുറത്തും തുടങ്ങി എല്ലായിടത്തും ഇപ്പോള്‍ ഈച്ച ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. മഴ കനത്തതോടെയാണ് ഇവയുടെ ശല്യം രൂക്ഷമായത്. ഒന്നോ രണ്ടോ ഈച്ചയുടെ ശല്യമല്ല. വീട് നിറയെ എല്ലായിടത്തും ഈച്ച. ഭക്ഷണ സാധനങ്ങളിലും വസ്ത്രങ്ങളിലും അടുക്കള ഉപകരണങ്ങളിലുമൊക്കെ ഈച്ചകള്‍ കൂട്ടമായെത്തി അരിച്ചുനടക്കും.

Capture

അടുക്കളയിലെ ഭക്ഷണപദാര്‍ത്ഥങ്ങളിലും മറ്റും ഈച്ച വന്നിരിക്കുന്നത് ബുദ്ധിമുട്ട് മാത്രമല്ല പലതരം അസുഖങ്ങള്‍ക്കും കാരണമാകും. മഴക്കാലമായാല്‍ വീട് എത്ര വൃത്തിയായി ഇരുന്നാലും ഈച്ച ശല്യം രൂക്ഷമാണ്. ആരോഗ്യത്തിന് ഹാനികരമായ പല കെമിക്കലുകളും ഈച്ചയെ തുരത്താന്‍ നാം ഉപയോഗിക്കാറുണ്ട്. മാത്രവുമല്ല ഇവ ഭക്ഷണപദാര്‍ഥങ്ങളിലേക്ക് പടരാനും സാധ്യത കൂടുതലാണ്. വീട്ടിലെ അടുക്കളയിലുള്ള ചില സാധനങ്ങള്‍ മാത്രം മതി എളുപ്പത്തില്‍ ഈ പ്രശ്നത്തെ മറികടക്കാന്‍ പറ്റും. രോഗം പരത്താന്‍ മിടുക്കരാണെന്നതിനാല്‍ ഈച്ചകളെ മാറ്റിനിര്‍ത്തേണ്ടത് അത്യാവശ്യവുമാണ്. ഈ മഴക്കാലത്ത് വീടിനുള്ളിലെ ഈച്ച ശല്യം എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.

2

നാല് ചെറുനാരങ്ങകളാണ് ഇതിനായി ആവശ്യം. ഇതിന്റെ നീര് പൂര്‍ണമായും ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് അടച്ചു വയ്ക്കുക. അടുത്തതായി ആവശ്യം ഗ്രാമ്പു ആണ്. 50 ഗ്രാം ഗ്രാമ്പു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിച്ച് ഈ ലായനി തണുത്ത ശേഷം നേരത്തെ മാറ്റിവെച്ച നാരങ്ങാ നീരിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഈച്ച വരുന്ന സ്ഥലങ്ങളിലെല്ലാം സ്‌പ്രേ ചെയ്തു കൊടുക്കുക. അടുക്കളയിലും മേശപ്പുറത്തും ഈച്ച വരുന്ന എല്ലായിടത്തും ഈ മിശ്രിതം സ്‌പ്രേ ചെയ്താല്‍ ഈച്ച ശല്യം ഒരു പരിധിവരെ ഒഴിവാക്കാം.

Share this Article

Leave a Comment