ലോകത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ബ്ലഡ് ബാഗുകളുടെ 12 ശതമാനവും കേരളത്തിലെ തിരുവനന്തപുരത്തുള്ള ടെറുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് നിങ്ങളിലെത്ര പേര്‍ക്കറിയാം.. ലോകത്തിലെയും ഏഷ്യന്‍ ഭൂഖണ്ഡത്തിലെയും നമ്മുടെ ഇന്ത്യയിലെയും ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉല്‍പ്പാദകരാണ് നമ്മുടെ കേരളത്തിലുള്ള ടെറുമോ പെന്‍പോള്‍ എന്ന സ്ഥാപനം. ജപ്പാന് പുറത്ത് ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗുകള്‍ ഉത്പാദിപ്പിക്കുന്നതും ഇത് തന്നെയാണ് .
ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയിരിക്കെ ജോലി രാജിവച്ച് കേരളത്തില്‍ കമ്പനി ആരംഭിച്ച സി ബാലഗോപാലിനോട് അന്ന് പലരും ഇത് വേണോ എന്ന് ചോദിച്ചിരുന്നു. അങ്ങനൊരു ശങ്കയില്‍ വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ഇന്നീ കാണും വിധത്തില്‍ ആയിരത്തിലധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനമായി ടെറുമോ പെന്‍പോള്‍ മാറുമായിരുന്നില്ല.
പെന്‍പോള്‍ എന്ന പേരിലാരംഭിച്ച സ്ഥാപനം പിന്നീട് ജപ്പാന്‍ കമ്പനിയായ ടെറുമോക്കൊപ്പം സംയുക്തമായി ബ്ലഡ് ബാഗ് നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. വര്‍ഷം 35 മില്യണ്‍ ബ്ലഡ് ബാഗുകള്‍ നിര്‍മിക്കുകയും 80-ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം കോവിഡ് 19 സമയത്തു ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റെസ്പോണ്‍സ് ഫണ്ടിലേക്ക് ഗണ്യമായ സംഭാവന നല്‍കുകയും കേരളത്തിലെ ആരോഗ്യ മേഖലയില്‍ പ്രതിരോധ സംവിധാനത്തിന് വളരെ വലിയ സഹായം നല്‍കുകയും ചെയ്തു.
കേരളത്തിലെ തിരുവനന്തപുരത്താണ് ടെറുമോ പെന്‍പോളിന്റെ ആസ്ഥാനം. കൂടാതെ 1200 പേര്‍ ജോലി ചെയ്യുന്നു. ടെറുമോ പെന്‍പോള്‍ ബ്ലഡ് ബാഗുകള്‍ ലോകമെമ്പാടുമുള്ള 64-ലധികം രാജ്യങ്ങളില്‍ വില്‍ക്കുന്നു. അതിന്റെ മെഡിക്കല്‍ ഉപകരണ വിഭാഗം 25000-ലധികം ഇന്‍സ്റ്റാളേഷനുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. 2010-ല്‍ ടിപിഎല്‍ അതിന്റെ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചു. പ്രതിവര്‍ഷം 22 ദശലക്ഷം ബ്ലഡ് ബാഗുകളുടെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു.