Newsperseconds.com

ചുണ്ടിലെ കറുപ്പ് നിറം ഒരാഴ്ച്ച കൊണ്ട് മാറ്റാം; വീട്ടില്‍ പരീക്ഷിക്കാവുന്ന എളുപ്പവഴികള്‍

Lip

മുഖ സൗന്ദര്യത്തിന്റെ ഒരു പ്രധാന അളവുകോലാണ് ഭംഗിയുള്ള ചുണ്ടുകള്‍. മൃദുവായ പിങ്ക് നിറത്തിലുള്ള ചുണ്ടുകള്‍ ഏതൊരാളുടേയും ആഗ്രഹമാണ്. പ്രത്യേകിച്ച് സ്ത്രീകളാണ് ചുണ്ടുകളുടെ ഭംഗിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ചര്‍മ്മ സംരക്ഷണത്തോടൊപ്പം ചുണ്ടുകളേയും ശ്രദ്ധിക്കണം. എന്നാല്‍ ചിലരുടെ ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത് വലിയ രീതിയിലുള്ള കളര്‍മാറ്റത്തിന് കാരണമാകാറുണ്ട്. ചുണ്ടുകളുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരത്തിലെ മറ്റേതൊരു ചര്‍മ്മഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. വളരെ ലോലമാണ് ചുണ്ടുകള്‍. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിന്റെ പ്രധാന കാരണം പരിപാലന കുറവും തെറ്റായ ഭക്ഷണക്രമവുമാണ്. ഇടക്ക് ഇടക്ക് ചുണ്ടുകള്‍ പൊട്ടുന്നു, കറുത്ത് പോകുന്നു തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പുരുഷന്മാരില്‍ പുക വലിക്കുന്നവരുടെ ചുണ്ടുകളിലും ഇത്തരത്തില്‍ കറുത്ത നിറത്തിലുള്ള മാറ്റങ്ങള്‍ കാണം. ചുണ്ടുകളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റാന്‍ സഹായിക്കുന്ന ഒരുപാട് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ ഭാഗത്തെ ചര്‍മ്മം കൂടുതല്‍ ഇരുണ്ട് പോകുന്നത് എങ്ങനെ തടയാമെന്ന് നോക്കാം.

നാരങ്ങ

ചുണ്ടുകളുടെ ചുറ്റുമുള്ള ചര്‍മ്മത്തിന്റെ നിറം കൂട്ടി കറുത്ത നിറം മാറ്റാന്‍ മികച്ച പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഒന്നാണ് നാരങ്ങ. ഉറങ്ങുന്നതിന് മുമ്പ് നാരങ്ങാ കഷ്ണം കൊണ്ട് ചുണ്ടില്‍ പരുട്ടുക.
അടുത്ത ദിവസം രാവിലെ ഇത് കഴുകി വൃത്തിയാക്കാം.

പാലില്‍ മഞ്ഞള്‍ ചേര്‍ത്തത്

ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും ഒരു ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടിലും ചുറ്റുമുള്ള ചര്‍മ്മത്തിലും പുരട്ടുക. കുറച്ച് നേരം മസാജ് ചെയ്ത ശേഷം കഴുകി കളയുക.

തേന്‍

ചുണ്ടുകളിലെ ഇരുണ്ട നിറം കുറയ്ക്കുന്നതിനുള്ള പരിഹാരമാര്‍ഗമാണ് തേന്‍. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ചുണ്ടുകളില്‍ അല്‍പം തേന്‍ പുരട്ടുന്നത് നിറം ലഭിക്കാന്‍ സഹായിക്കും. വിണ്ടുകീറിയ ചുണ്ടുകള്‍ മാറി മൃദുലമായ ചുണ്ടുകള്‍ നല്ലൊരു പ്രതിവിധിയാണ്.

Lips

തക്കാളി നീര്

അടുക്കളയിലെ താരമായ തക്കാളിയും ചുണ്ടിന് നല്ലൊരു മാറ്റം കൊണ്ടു വരാന്‍ സഹായിക്കും. തക്കാളിയില്‍ സെലിനിയം പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകളുടെ ചര്‍മ്മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഏറ്റവും ഗുണം ചെയ്യുന്നതാണ് എന്ന് പഠനങ്ങള്‍ പറയുന്നത്. തക്കാളി അരച്ച് പേസ്റ്റാക്കി ചുണ്ടുകളില്‍ പുരട്ടുന്നത് നല്ലതാണ്.

തൈര്‌\ നെയ്യ്

ദിവസവും തൈര് കൊണ്ട് ചുണ്ടുകള്‍ മസാജ് ചെയ്യുന്നത് നിറം കൂട്ടാനും വരള്‍ച്ച അകറ്റാനും സഹായിക്കും. രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാന്‍ സഹായിക്കും.

 

 

 

Share this Article

Leave a Comment