മുഖക്കുരു കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍..പല വിധ മരുന്നുകള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് ആശ്വാസമില്ലേ..എങ്കില്‍ ആദ്യം അറിയേണ്ടത് എന്താണ് മുഖക്കുരുവെന്നും അത് വരാനുളള കാരണങ്ങള്‍ എന്തെല്ലാമെന്നുമാണ്. കൗമാരപ്രായക്കാരിലും മധ്യവയസ്കരായ സ്ത്രീകളിലുമാണ് കൂടുതല്‍ മുഖക്കുരുവിന്റെ സാന്നിധ്യം ഉള്ളത്. ഇതൊരു സാധാരണമായ ചര്മ്മഅവസ്ഥയാണ്. ആന്‍ഡ്രോജന്‍ എന്ന ഹോര്‍മോണിന്റെ പങ്കാണ് മുഖക്കുരു ഉണ്ടാക്കുന്നതില്‍ പ്രധാനമായിട്ടും ഉള്ളത്. ഈ ഹോര്‍മോണിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ അനുസരിച്ചാണ് മുഖക്കുരുവിന്റെ ഗ്രേഡ് മാറുന്നത്.
രോമകൂപത്തിന് സമീപം സ്ഥിതി ചെയ്യുന്ന എണ്ണ ഗ്രന്ഥിയെ സെബാസിയസ് ഗ്രന്ഥി എന്നാണ് വിളിക്കുന്നത്. സെബാസിയസ് ഉണ്ടാക്കുന്ന എണ്ണയെ സെബം എന്ന് വിളിക്കുന്നു. സെബാസിയസ് നാളത്തിലൂടെ രോമകൂപത്തിനൊപ്പം ഇത് പുറത്തേക്ക് വരുന്നു. സെബം ബാക്ടീരിയ വളരാന്‍ നല്ല ഭക്ഷണമാകുമ്പോഴാണ് പ്രൊപിയോണി ബാക്ടീരിയം മുഖക്കുരു വളര്‍ച്ച ആരംഭിക്കുന്നത്.
മുഖക്കുരുവിന് കാരണമാകുന്ന ഒരുപാട് ഘടകങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ട്. ഹോര്‍മോണ്‍ ഘടകങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍, ഭക്ഷണക്രമം, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ചില മരുന്നുകള്‍ ഇതെല്ലാം ഇതിനു കാരണമാണ്. മുഖക്കുരു ഉണ്ടാകുന്നതിനു പിന്നില്‍ പല കാരണങ്ങളും ആളുകള്‍ പറയാറുണ്ട്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം രോമകൂപങ്ങളില്‍ അമിതമായി ഉണ്ടാകുന്ന സെബവും നിര്‍ജീവ കോശങ്ങളടിഞ്ഞ് സെബ ഗ്രന്ധി വികസിക്കുന്നതും മാത്രമാണ്.
മുഖക്കുരുവില്‍ നിന്ന് മോചനം നേടാന്‍ നമ്മള് പല പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. മുഖക്കുരു മൂലം ഭംഗി നഷ്ട്ടപ്പെടുമെന്ന ആശങ്കയും പലപ്പോഴും നമ്മളെ അലട്ടാറുണ്ട്. ഇതാ മുഖക്കുരു തുടച്ചു മാറ്റാന്‍ ചില എളുപ്പവഴികള്‍. വീട്ടിലെ നിത്യോപയോഗ സാധനങ്ങള്‍ വെച്ച് എങ്ങനെ മുഖക്കുരു മാറ്റാം..
1. ചര്‍മ്മ സംരക്ഷണം
തിരക്കുകള്‍ക്ക് ഇടയില്‍ ചര്‍മ്മത്തിനും മുടിക്കുമുള്ള സംരക്ഷണത്തിന് നമ്മളില്‍ പലരും സമയം കണ്ടെത്തറില്ല. എന്നാല്‍ ചര്‍മ്മത്തിന്റെ കാര്യത്തില്‍ ദിവസവും ഒരു പത്തു മിനിറ്റ് എങ്കിലും നിങ്ങള്‍ മാറ്റി വെക്കുക. ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മുഖം കഴുകാന്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളവും ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്ക്രബ് ഇടാം. എന്നും മോസ്ച്ചറയിസിങ്ങ് ക്രീം ഉപയോഗിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.
2, ചെറുനാരങ്ങനീര് മുഖത്തു പുരട്ടുക
ചെറുനാരങ്ങ നീര് മുഖക്കുരു പോകാന്‍ നല്ലൊരു മാര്‍ഗമാണ്. ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചത് മുഖക്കുരുവില്‍ ഉരസുക. ഇതിലെ സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്റ്റിരിയയെ നീക്കാന്‍ സഹായിക്കും. ശേഷം പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍ക്രിം ലോഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
3, ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തോല് കളഞ്ഞതിനു ശേഷം അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖക്കുരുവിന് മുകളിലായി 10 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
4, ഐസ് ക്യൂബ് മസാജ്
മുഖത്തിന് നല്ല തിളക്കം ലഭിക്കാനും മുഖക്കുരു മാറാനും മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.
5, തേന്‍
ഉറങ്ങുന്നതിനു മുമ്പ് തേന്‍, കറുവപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് പേസ്റ്റുണ്ടാക്കി 30 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
6, ധാരാളമായി വെള്ളം കുടിക്കുക
പഴവര്‍ഗങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. ധാരാളമായി വെള്ളം കുടിക്കുക. ജീരക വെള്ളം കുടിക്കുക. ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്.
7, തേനും ജാതിപത്രിയും
ജാതിപത്രിയുടെ പൊടി അല്പം തേനില്‍ ചാലിച്ചു മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഏതാനും മണിക്കുറുകള്‍ക്ക് ശേഷം പച്ച വെള്ളത്തില്‍ മുഖം കഴുകുക
8,മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള പുരട്ടിയാല്‍ മുഖത്തെ അമിതമായ എണ്ണയെ അകറ്റാം. ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു.
9,മധുരനാരങ്ങ തൊലി
നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും നല്ലതാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നാരങ്ങയുടെ തൊലി അരച്ച് അതിലേക്ക് റോസ് വെള്ളം ഒഴിച്ചു കുഴമ്പ് രൂപത്തിലാക്കുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക.
10, പേരയുടെ തളിരില
പേരയുടെ തളിരില മുഖക്കുരുവില്‍ അരച്ച് ഇടുന്നത് മുഖക്കുരുവിന് നല്ലൊരു മരുന്നാണ്.