Newsperseconds.com

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാന്‍ വീട്ടില്‍ തന്നെ പലതരം മരുന്നുകള്‍..

Capture

തിരക്കേറിയ ജീവിതത്തില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും ഉറങ്ങാത്തതുമെല്ലാം സൗന്ദര്യസംരക്ഷണത്തിനെ ബാധിക്കുന്ന ഒന്നാണ്. മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും സമയം ചിലവൊഴിക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ല നമ്മുടെ മുഖത്ത് വരുന്ന കറുത്ത പാടുകളെ കുറിച്ച്. കണ്ണിന് ചുറ്റും കാണുന്ന കറുത്ത പാടുകള്‍ അതിലൊന്നാണ്. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മര്‍ദ്ദം ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണിനു ചുറ്റുമുള്ള കാറുത്ത പാടുകള്‍ മുഖത്ത് പെട്ടെന്ന് എടുത്ത് കാണിക്കുക തന്നെ ചെയ്യും. അതു കൊണ്ട് തന്നെ പലര്‍ക്കും ആത്മവിശ്വാസം കുറയാറുമുണ്ട്.

കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാന്‍ വീട്ടില്‍ തന്നെ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് കറ്റാര്‍വാഴ ചെടി. എല്ലാ വീടുകളിലും ഇത് സുലഭമായി കിട്ടുന്ന ഒന്നാണ്. കറ്റാര്‍വാഴയുടെ ജെല്‍ എടുത്തിട്ട് കറുത്ത പാടുകളുള്ള ഭാഗത്ത് തേച്ച് പിടിക്കുക. ഒരു 20 മിനിറ്റെങ്കിലും എല്ലാ ദിവസവും ഇത് പരീക്ഷിച്ചാല്‍ ഒരാഴ്ച കൊണ്ട് തന്നെ മാറ്റം കാണാന്‍ സാധിക്കും. കൂടാതെ പനിനീര്‍പൂവിന്റെ നീര് എടുത്ത് ദിവസം രണ്ട് നേരം മുഖം കഴുകിനോക്കൂ, മുഖത്തെ പാടുകള്‍ മാറ്റി നിങ്ങളുടെ ചര്‍മ്മത്തെ അത് സുന്ദരമാക്കും.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ ഏറ്റവും നല്ലതാണ് പുതിനയില. കണ്ണിന് ചുറ്റുമുള്ള റുത്തപാടുകള്‍, മുഖക്കുരു, വരണ്ട ചര്‍മ്മം, എന്നിവ മാറ്റാന്‍ പുതിനയില വളരെ നല്ലതാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ പത്ത് മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 20 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും സഹായിക്കും.

കൂടാതെ, മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേര്‍ത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാന്‍ വളരെ നല്ലതാണ്. ഐസ് മസാജ് ചെയ്യുന്നതും കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റും.

 

Share this Article

Leave a Comment