ഇനി മുതൽ വാട്ട്സ് ആപ്പ് ചാനലിൽ സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ അവതിരിപ്പിച്ചത്. എന്നാൽ, ചാനൽ അഡ്മിന്മാര്ക്ക് മാത്രമാവും തുടക്കത്തിൽ സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുക.
അടുത്തിടെയാണ് വാട്ട്സ്ആപ്പ് ചാനല്‍ ഫീച്ചര്‍ കൊണ്ടുവന്നത്. പ്രമുഖരുടെ പോസ്റ്റുകളും വീഡിയോകളും കാണാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ചാനല്‍ സബ്സ്ക്രിപ്ഷന് ലഭിക്കുമെന്നതിനാല്‍ സ്വകാര്യതയെ ഒരു വിധത്തിലും ബാധിക്കില്ല. ഈ ഫീച്ചറിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് ചാനല്‍ അഡ്മിന്മാര്ക്ക് സ്റ്റിക്കറുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന അപ്ഡേഷന് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.