Newsperseconds.com

ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ? കാരണങ്ങളും പ്രതിവിധിയും എന്തെല്ലാം..

Untitled 1

നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ ഉറക്ക രീതികളാണ്. ഒരു വ്യക്തിക്ക് 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ജീവിതശൈലിയിലെ ചില മാറ്റങ്ങളോ മരുന്നുകളോ കാരണം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ജോലിയിലെ അമിതഭാരം, ടെന്‍ഷന്‍ തുടങ്ങി പല വിധ കാരണങ്ങളാണ് ഉറക്കമില്ലായ്മക്ക് കാരണം. ചില വ്യക്തികള്‍ക്ക് ഉറക്കമില്ലായ്മ കാരണം ഡിപ്രഷന്‍ സാഹചര്യത്തിലേക്ക് വരെ എത്താം.

എന്നാല്‍, നിങ്ങളുടെ ഉറക്കമില്ലായ്മ മാസങ്ങളോളം മാറുന്നില്ലെങ്കില്‍ ഇത് ഒരുപക്ഷേ വിട്ടുമാറാത്ത വൈകല്യങ്ങള്‍ മൂലമാകാം. ഇത് സമ്മര്‍ദ്ദം അല്ലെങ്കില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ജീവിത സാഹചര്യങ്ങള്‍ മൂലമാകാം. ചില വ്യക്തികള്‍ക്ക് പല മരുന്നുകളും മദ്യപാനവും പുകവലിയുമാണ് ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങള്‍.

Capture

നിങ്ങളുടെ ദൈനംദിന ദിനചര്യയിലെ ലളിതമായ മാറ്റങ്ങള്‍ നല്ല ഉറക്കത്തിനായി നിങ്ങളെ സഹായിക്കും. വിട്ടുമാറാത്ത ഉറക്കമില്ലായ്മ ഉള്ളവരില്‍ പകുതിയോളം ആളുകളും ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം പോലെയുള്ള മറ്റൊരു മാനസികാരോഗ്യ അവസ്ഥയെങ്കിലും അനുഭവിക്കുന്നു. നല്ല ഭക്ഷണം, വ്യായാമം, ഇവയെല്ലാം നന്നായി ഉറക്കം ലഭിക്കാന്‍ പങ്ക് വഹിക്കുന്ന വലിയ ഘടകങ്ങളാണ്.

  • ഉറങ്ങാന്‍ പോകുന്ന സമയത്തില്‍ കൃത്യത വരുത്തണം. സമയം കൃത്യമാണെങ്കില്‍ എല്ലാ ദിവസവും അതേ സമയം നിങ്ങള്‍ക്ക് ഉറക്കം ലഭിക്കും.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കണം. ഭക്ഷണം കഴിച്ചതിന് ശേഷം ശാന്തമായ കാര്യങ്ങള്‍ മാത്രം ചെയ്യുക. ആ സമയം പാട്ടുകേള്‍ക്കാനോ പുസ്തകം വായിക്കാനോ ഉപയോഗിക്കുക.
  • വിശന്നു കൊണ്ട് ഒരിക്കലും ഉറങ്ങാന്‍ പോകരുത്. ഉറങ്ങുന്നതിന് മുമ്പ് ചെറിയ സ്‌നാക്‌സോ അല്ലെങ്കില്‍ ഒരു ഗ്ലാസ്സ് പാലോ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ചായയോ കാപ്പിയോ ചോക്ലേറ്റോ കഴിച്ചാല്‍ ഉറക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
  • എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.
  • കിടക്കുന്ന മുറി വൃത്തിയായി വെയ്ക്കാന്‍ ശ്രദ്ധിക്കുക.
  • പകലുറക്കം കഴിവതും ഒഴിവാക്കുക.
  • തലയില്‍ എണ്ണ തേച്ചുള്ള കുളിയും നല്ല ഉറക്കത്തിനായി നിങ്ങളെ സഹായിക്കും.
  • ഉറങ്ങുന്നതിന് മുമ്പ് നന്നായി വെള്ളം കുടിക്കുക.
  • മദ്യപാനം ഒഴിവാക്കുക. ഉറക്കം തടസ്സപ്പെടാനും കൂടെക്കൂടെ ഉണരാനും കാരണമാകും പുകവലി ഉറക്കം തടസ്സപ്പെടുത്തും.
  • ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശപ്രകാരമല്ലാതെ ഉറക്കഗുളികള്‍ കഴിക്കരുത്.
Share this Article

Leave a Comment