Newsperseconds.com

യുവതിയെ കോവളത്തെ റിസോര്‍ട്ടിലെത്തിച്ച് ജ്യൂസ് നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Capture

കൊച്ചി: യുവതിയെ കോവളത്തെ റിസോര്‍ട്ടിലെത്തിച്ച് ജ്യൂസ് നല്‍കി പീഡിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെയാണ് സഹപ്രവര്‍ത്തക സൂര്യ ജ്യൂസ് നല്‍കി മയക്കിയത്. കോവളത്തെ റിസോര്‍ട്ടിലെത്തിച്ച ശേഷം സുഹൃത്തായ ശരത്തിന് യുവതിയെ നല്‍കുകയായിരുന്നു.

സൂര്യയുടെ സുഹൃത്തായ ശരത്താണ് ജീവനക്കാരിയെ പീഡിപ്പിച്ചത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് സൂര്യ യുവതിയെ കൊണ്ടുപോയത് കോവളത്തെ റിസോര്‍ട്ടിലേക്കായിരുന്നു. തുടര്‍ന്ന് യുവതിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. പീഡിപ്പിക്കുന്ന വീഡിയോയും ഇരുവരും ഫോണില്‍ എടുത്തിട്ടുണ്ട്. പ്രതിയായ ശരതിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.

Share this Article

Leave a Comment